Your Image Description Your Image Description

കൊ​ല്ലം: പു​ത്ത​ൻ​തു​രു​ത്തി​ൽ വ​ള്ളം മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. പു​ത്ത​ൻ​തു​രു​ത്ത് സ്വ​ദേ​ശി​നി സ​ന്ധ്യ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സ​ന്ധ്യ​യും മ​ക​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ശേ​ഷം കു​ടി​വെ​ള്ള​മെ​ടു​ക്കാ​നാ​യി തൊ​ട്ട​ടു​ള്ള ഐ​സ് പ്ലാ​ന്‍റി​ലേ​ക്ക് പോ​യ​ത്. വെ​ള്ളം ശേ​ഖ​രി​ച്ച് മ​ട​ങ്ങി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വ​ള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ന്നാ​ണ് വ​ള്ള​ത്തി​ന്‍റെ അ​ടി​യി​ൽ നി​ന്ന് സ​ന്ധ്യ​യെ പൊ​ക്കി​യെ​ടു​ത്ത്. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ന്ധ്യ​യു​ടെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *