Your Image Description Your Image Description

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെപെരടിപള്ളം വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ ഉക്കടം വൈശാൽ വീഥി വണ്ണാർ ചന്ത് സ്വദേശി പി.മുരുകന്റെ മകൻ എം.അയ്യനാർ മൂർത്തിയാണ് (39) മരിച്ചത്.

കോയമ്പത്തൂർ പീളമേട് തിരുമല വെങ്കിടേശ്വര ട്രേഡേഴ്സ‌ിലെ ജീവനക്കാർക്കൊപ്പം കാന്തല്ലൂരിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു അയ്യനാർ. പെരടിപള്ളം വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 3.15നായിരുന്നു അപകടം.
വെള്ളച്ചാട്ടത്തിൽ തനിയെ കുളിച്ചു കൊണ്ടിരുന്ന അയ്യനാറിനെ കാണാതാകുകയായിരുന്നു. സമീപത്ത് ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടിയെത്തി കയത്തിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ അയ്യാനാറിനെ കണ്ടെത്തിയത്. ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെങ്കിടേശ്വര ട്രേഡേഴ്‌സിലെ മെഷീൻ ഓപ്പറേറ്ററായിരുന്നു അയ്യനാർ. ഭാര്യ കലാവതി. മക്കൾ: അക്ഷയ, രക്ഷണ.

Leave a Reply

Your email address will not be published. Required fields are marked *