Your Image Description Your Image Description

ഓരോ വ്യക്തികളും വ്യത്യസ്തരായതിനാല്‍ തന്നെ നമ്മുടെയെല്ലാം സ്വഭാവ രീതികളിലും വ്യത്യാസമുണ്ടാകും. സ്വഭാവ രീതികളിൽ മാത്രമല്ല രൂപവും സംസാരവും എല്ലാം വ്യത്യസ്തമായിരിക്കും. നമ്മള്‍ എത്രയൊക്കെ മറച്ചുവെക്കാന്‍ ശ്രമിച്ചാലും ചില സ്വഭാവ സവിശേഷതകള്‍ പ്രകടമായി തന്നെ നില്‍ക്കും. എന്നാല്‍ ഇങ്ങനെ സ്വഭാവങ്ങളില്‍ മാറ്റം സംഭവിക്കുന്നതിന് നമ്മുടെ ശരീരഘടനയ്ക്ക് പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.

സാമുദ്രിക ശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവം അയാളുടെ ശാരീരിക പ്രത്യേകതകളിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ്. ഇങ്ങനെ സ്വഭാവം വെളിപ്പെടുത്തുന്നതില്‍ നമ്മുടെ ചെറുവിരലുകള്‍ക്കും പങ്കുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. മൂന്ന് തരത്തിലാണ് പ്രധാനമായും ചെറുവിരല്‍ ഉണ്ടായിരിക്കുക. അവ ഓരോന്നും ഓരോ സ്വഭാവങ്ങളെ വ്യക്തമാക്കുന്നു.

ടൈപ്പ് എ
ടൈപ്പ് എയില്‍ വരുന്ന വിരലിന് മോതിരവിരലിന് മുകളിലുള്ള വരയ്‌ക്കൊപ്പമായിരിക്കും നീളമുണ്ടായിരിക്കുക. ഇങ്ങനെയുള്ള ആളുകള്‍ മറ്റുള്ളവരുമായി അത്ര അടുത്ത് ഇടപഴകുന്നവരായിരിക്കില്ല. കൂടാതെ ഇവര്‍ സത്യസന്ധരുമായിരിക്കും. എല്ലാ കാര്യത്തിലും സത്യസന്ധത പുലര്‍ത്തുകയും കള്ളം പറയുന്നവരുമായിരിക്കില്ല. മാത്രല്ല തുറന്ന് സംസാരിക്കാന്‍ താത്പര്യപ്പെടുന്നവരായിരിക്കും ഇവര്‍. ഇത് അവരെ കൂടുതല്‍ പ്രശ്‌നങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കും.

മറ്റുള്ളവരുമായി ഇടപഴകുന്നതിനോ അല്ലെങ്കില്‍ സമയം ചെലവഴിക്കുന്നതിനോട് ഇവര്‍ക്ക് വലിയ താത്പര്യമുണ്ടായിരിക്കില്ല. മറ്റുള്ളവര്‍ ഇവരെ കുറിച്ച് ചിന്തിക്കുക അഹങ്കാരികള്‍ എന്നായിരിക്കും. ഇവരെ മനസിലാക്കുന്ന ആളുകള്‍ വളരെ ചുരുക്കമായിരിക്കും.

ടൈപ്പ് ബി
നിങ്ങളുടെ ചെറുവിരലിന് നിങ്ങളുടെ മോതിര വിരലിനേക്കാള്‍ നീളമുണ്ടെങ്കില്‍ നിങ്ങള്‍ ഒരു ലോല ഹൃദയനായിരിക്കും. മാത്രമല്ല, പ്രണയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നവരുമായിരിക്കും നിങ്ങള്‍. പ്രണയിക്കുന്നവരെ ചുറ്റിപ്പറ്റിയായിരിക്കും നിങ്ങളുടെ ജീവിതം. അവരെ പിരിഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഏതൊരു ബന്ധത്തിനും വലിയ സ്ഥാനം നല്‍കും ഇവര്‍.

എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിലും ജോലിയിലുമെല്ലാം മികവ് പുലര്‍ത്തും. ലക്ഷ്യം നേടിയെടുക്കുന്നതിനായി ഏതറ്റം വരെയും ഇവര്‍ പോകും. ഏത് സാഹചര്യത്തിലും ഇക്കൂട്ടര്‍ സമാധാനത്തോടെ ഇരിക്കും.

ടൈപ്പ് സി
നിങ്ങളുടെ ചെറുവിരല്‍ നിങ്ങളുടെ മോതുര വിരലിലെ മുകളിലെ വരയേക്കാള്‍ ചെറുതാണെങ്കില്‍ നിങ്ങള്‍ വളരെ ആക്ടീവായി ജീവിതത്തെ കാണുന്നവരായിരിക്കും. മാത്രമല്ല, സമൂഹത്തില്‍ മികച്ച രീതിയിലുള്ള ഇടപെടലുകള്‍ നടത്തുന്നവരുമായിരിക്കും നിങ്ങള്‍. ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടാകും. മറ്റുള്ളവരുടെ തെറ്റുകള്‍ എളുപ്പത്തില്‍ ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മനസില്‍ ഒന്ന് വെച്ച് പുറമേ മറ്റൊന്ന് കാണിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കില്ല. തെറ്റ് സംഭവിച്ചാല്‍ മാപ്പ് പറയാന്‍ മടി കാണിക്കില്ല. കൂടെയുള്ളവര്‍ക്ക് സുരക്ഷിതത്വവും സന്തോഷവും നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കും.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ ഇങ്ങനെ മാത്രമേ സംഭവിക്കാന്‍ പാടുള്ളൂവെന്നില്ല. വിദഗ്ധരുടെ അഭിപ്രായം ആരായുന്നത് വിഷയത്തില്‍ വ്യക്തത വരുത്താന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *