Your Image Description Your Image Description

ഹൈദരാബാദ്: വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി ആരാധകർക്ക് വീണ്ടും നിരാശ. പരിക്ക് ഭേദമാകാത്തതിനാൽ ഷമി വീണ്ടും വിശ്രമത്തിലേക്ക് പോയെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി ഒരു മത്സരം കളിച്ച ഷമി പിന്നീട് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും കളിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഷമി പിന്നീട്, വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീമിലും ഷമി ഇടം നേടിയിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷമി വിജയ് ഹസാരെ കളിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ദില്ലിക്കെതിരെ, ഇന്ന് ബംഗാള്‍ ആദ്യ മത്സരം കളിക്കാനെത്തിയപ്പോള്‍ ഷമി ടീമിലില്ല. അദ്ദേഹം പൂര്‍ണമായും ഫിറ്റല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതുകൊണ്ടുതന്നെ ഷമിക്ക് വിശ്രമം നല്‍കിയിരിക്കുകയാണെന്ന്. വരും മത്സരങ്ങളിലേക്ക് താരം തിരിച്ചെത്തുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണാം. അതേസമയം, ബംഗാളിനെതിരെ ദില്ലി നിശ്ചിത 50 ഓവറില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദില്ലിയെ അനുജ് റാവത്ത് (66 പന്തില്‍ പുറത്താവാതെ 79), ഹിമ്മത് സിംഗ് (57 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് കഡ്പാല്‍ (47), ക്യാപ്റ്റന്‍ ആയുഷ് ബദോനി (41) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗാളിന് വേണ്ടി മുകേഷ് കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *