Your Image Description Your Image Description

കൊച്ചി: എറണാകുളം വൈറ്റില സ്വദേശി മേഘ ആന്റണി മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച രാത്രി കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന മിസ് കേരള ഇരുപത്തിനാലാമത് പതിപ്പിന്റെ ഫൈനലിൽ 19 പേരാണ് മാറ്റുരച്ചത്. കോട്ടയം സ്വദേശിനി അരുന്ധതി ഫസ്റ്റ് റണ്ണറപ്പായപ്പോൾ തൃശ്ശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി തൊട്ടുപിന്നിലെത്തി.

എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മേഘ ആന്റണി. ഡിസംബർ ആദ്യവാരമാണ് മിസ് കേരള ഇരുപത്തിനാലാമത് പതിപ്പിന്റെ ഓഡിഷൻ ആരംഭിച്ചത്. വിവിധ മത്സരഘട്ടങ്ങൾ കടന്നാണ് മൂന്നൂറിലധികം മത്സരാർത്ഥികളിൽ നിന്ന് അഴകും അറിവും ആത്മവിശ്വാസവും നിറ‌ഞ്ഞ 19 സുന്ദരികൾ ഫൈനലിൽ മാറ്റുരയ്ക്കാനെത്തിയത്. മൂന്ന് റൗണ്ടുകളാണ് ഗ്രാന്റ് ഫിനാലെയിൽ ഉണ്ടായിരുന്നത്. പ്രമുഖ ഡിസൈനർമാർ ഒരുക്കിയ പരമ്പരാഗത, പാശ്ചാത്യ വസ്ത്രങ്ങളിൽ മത്സരാർത്ഥികൾ റാമ്പിലെത്തി. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന വിധികർത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്.

മിസ് കേരളയ്ക്ക് പുറമെ പത്തിലധികം മറ്റ് സ്ഥാനങ്ങളിലേക്കുള്ള വിജയികളെയും തിരഞ്ഞെടുത്തു. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജി, മിസ് ടാലന്റഡായി അദ്രിക സഞ്ജീവ്, മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നി എന്നിവരെ തിരഞ്ഞെടുത്തു. മിസ് കൊൻജിനിയാലിറ്റി പട്ടം ലഭിച്ചത് കീർത്തി ലക്ഷ്മിക്കാണ്. മിസ് ബ്യൂട്ടിഫുൾ സ്‌കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയായി ആയി സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ സ്ഥാനത്തേക്ക് അസ്മിൻ എന്നിവരാണ് വിജയികൾ.

Leave a Reply

Your email address will not be published. Required fields are marked *