Your Image Description Your Image Description

ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ് മൈതാനത്ത് നടക്കുന്ന ചേർത്തല പൊലിമ കരപ്പുറം കാർഷിക കാഴ്‌ചകൾ 2024 നോട് അനുബന്ധിച്ചു കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പ്പണികൾക്കുള്ള സീസണൽ സർവീസ് ക്യാമ്പ് സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിസംബർ 23 ന് തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കരപ്പുറം കാർഷിക കാഴ്ചകൾ പ്രോഗ്രാം പവിലിയനിൽ ക്യാമ്പ് നടത്തുന്നത്. സർവീസ് ക്യാമ്പിൻ്റെ ഉദ്ഘാടനം കേരള ഭൂപരിഷ്‌കരണ റിവ്യൂ ബോർഡ് അംഗം ആർ സുഖലാൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ബി ഉത്തമൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ മുഴുവൻ കർഷകരും കാർഷിക കൂട്ടായ്മ‌കളും ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് കൃഷി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കാർഷികമേളയോടനുബന്ധിച്ചു ഒരുക്കിയ കാർഷിക എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സ്റ്റാൾ സന്ദർശിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ദിവസവും ഒരു പുല്ലുവെട്ടി യന്ത്രം സമ്മാനമായി നൽകും. ഡിസംബർ 28 ന് നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ ഒരു ഗാർഡൻ ടില്ലറും സമ്മാനമായി നൽകും.

Leave a Reply

Your email address will not be published. Required fields are marked *