Your Image Description Your Image Description

ഹിറ്റ് സിനിമകളായ ത്രീ ഇഡിയറ്റ്സിനും മുന്നാ ഭായ് എംബിബിഎസിനും അടുത്ത ഭാ​ഗങ്ങളുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ വിധു വിനോദ് ചോപ്ര. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ത്രീ ഇഡിയറ്റ്സ്, മുന്നാ ഭായ് 3 എന്നീ ചിത്രങ്ങൾക്കായുള്ള കഥ എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ. അതിന് പുറമേ കുട്ടികൾക്കായി ഒരു സിനിമ നിർമിക്കാനുള്ള ശ്രമത്തിലുമാണ്. ഈ സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു ഹൊറർ കോമഡിയും ഞാൻ എഴുതുന്നുണ്ട്, അത് വളരെ രസകരമായിരിക്കും. ആദ്യം അടുത്ത ഒന്ന് രണ്ട് വർഷത്തേക്കുള്ള കഥയാണ് എഴുതുന്നത്. പിന്നെ അത് നിർമിക്കണം. 2 ഇഡിയറ്റ്‌സും മുന്നാ ഭായ് 3യും ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”.- വിധു ചോപ്ര പറഞ്ഞു.

എനിക്ക് വേണമെങ്കിൽ മുന്നാ ഭായിയുടെയും 3 ഇഡിയറ്റ്സിന്റെയും 2-3 തുടർഭാഗങ്ങൾ ചെയ്യാമായിരുന്നു. എനിക്ക് ധാരാളം പണം സമ്പാദിക്കാമായിരുന്നു. ഞാൻ ഒരു വലിയ കാറും വലിയ വീടും വാങ്ങി. പക്ഷേ അവ നല്ല സിനിമകളായിരുന്നില്ല എങ്കിൽ, ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ പോലും ഇഷ്ടപ്പെടുമായിരുന്നില്ല”.- വിധു ചോപ്ര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *