Your Image Description Your Image Description

മണ്ഡലപൂജയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി പറഞ്ഞു.

കുട്ടികളുമായി ഏറ്റവും കൂടുതൽ തീർഥാടകരാണ് ഇത്തവണ എത്തിയത്. പതിനെട്ടാംപടി കയറാനും ദർശനത്തിനും കുട്ടികൾക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. തിക്കിലും തിരക്കിലും കുട്ടികളുമായി കയറി ബുദ്ധിമുട്ടാതെ ഇത് പ്രയോജനപ്പെടുത്തണം. പൊലീസ്, ദേവസ്വം ഉദ്യോഗസ്‌ഥർ പറയുന്നത് അനുസരിക്കണം.

പ്ലാസ്‌റ്റിക് നിരോധനം ഉണ്ടെങ്കിലും ഇരുമുടിക്കെട്ടിൽ പ്ലാസ്‌റ്റിക് എത്തുന്നത് പൂർണമായും കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. അയ്യപ്പ സ്വാമിയുടെ പൂങ്കാവനം സംരക്ഷിക്കേണ്ടത് ഓരോ ഭക്‌തന്റെയും കടമയാണ്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞുള്ള വഴിപാട് സാധനങ്ങൾ ഏറെയുണ്ട്. അയ്യപ്പന്റെ പൂങ്കാവനത്തിൽ പ്ലാസ്‌റ്റിക് കൊണ്ടുവരുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ഏതാനും ദിവസം കൊണ്ട് പ്ലാസ്റ്റ‌ിക് ഉപയോഗം പൂർണമായും ഒഴിവാക്കാൻ സാധിക്കില്ല. പക്ഷേ, പരമാവധി പരിശ്രമിച്ചാൽ ഒന്നോ രണ്ടോ വർഷങ്ങൾക്കകം പൂർണമായും ഇല്ലാതാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *