Your Image Description Your Image Description

ഡല്‍ഹി: ഗൂഗിള്‍ ഇന്ത്യയുടെ പുതിയ മാനേജർ & വൈസ് പ്രസിഡന്റ് സ്ഥലത്തേക്കെത്തി പ്രീതി ലോബാന. ഈ വര്‍ഷമാദ്യം ഏഷ്യാ-പസഫിക് മേഖലയുടെ പ്രസിഡന്റായി പ്രമോഷന്‍ ലഭിച്ച സഞ്ജയ് ഗുപ്തയുടെ പിന്‍ഗാമിയായിട്ടാണ് പ്രീതിയുടെ നിയമനം.

അതേസമയം ഇടക്കാല മേധാവി റോമ ദത്ത ചോബെയെ മാറ്റിയാണ് എട്ട് വര്‍ഷമായി ഗൂഗിളില്‍ തുടരുന്ന പ്രീതിയെ നിയമിച്ചത്. മുമ്പ് ജിടെക് – പ്രോസസ്, പാര്‍ട്ണര്‍, പ്രസാധക പ്രവര്‍ത്തനങ്ങള്‍, പരസ്യ ഉള്ളടക്കം, ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വൈസ് പ്രസിഡന്റായി പ്രീതി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗൂഗിള്‍ ഇന്ത്യയുടെ വില്‍പ്പനയും പ്രവര്‍ത്തനവും ഇനി പ്രീതി മേല്‍നോട്ടം വഹിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോസിസ്റ്റവുമായുള്ള ഗൂഗിളിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തുകയായിരിക്കും പ്രീതിയുടെ പ്രധാന ചുമതലയെന്നും കമ്പനി അറിയിച്ചു. ഇ-കൊമേഴ്സ്, ഫിന്‍ടെക്, ഗെയിമിംഗ്, മീഡിയ തുടങ്ങിയ മേഖലകളിലെ നവീകരണത്തെ ത്വരിതപ്പെടുത്തുകയാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *