Your Image Description Your Image Description

ബ്രിസ്‌ബെയ്ന്‍: രോഹിത് ശർമ വിരമിക്കും എന്ന അഭ്യൂഹം ശക്തമാകുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഒന്നാം ഇന്നിങ്‌സില്‍ പുറത്തായതിന് പിന്നാലെ ഗ്ലൗസ് ഡഗ്ഔട്ടിന് മുന്നില്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് രോഹിത് ശർമ്മ വിരമിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത്.

കളിയിൽ 27 പന്തില്‍ 10 റണ്‍സ് മാത്രം എടുത്ത താരം പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലക്‌സ്‌ കാരിക്ക് ക്യാച്ച് നല്‍കിയാണ് ഔട്ടായത്. തുടർന്ന് ക്രീസ് വിട്ട രോഹിത് ഡഗ്ഔട്ടില്‍ എത്തുന്നതിന് മുമ്പു തന്നെ ഗ്ലൗസ് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ താരം വിരമിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം, പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ രോഹിത്തിന് കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പമായതിനാല്‍ രോഹിത് പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ഈ ടെസ്റ്റില്‍ ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വന്‍വിജയം നേടുകയും ചെയ്തു. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രോഹിത് ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. പെര്‍ത്തിലെ വിജയത്തില്‍ നിര്‍ണായകമായ രാഹുലും ജയ്‌സ്വാളും അടങ്ങിയ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാതെ അഡ്‌ലെയ്ഡില്‍ രോഹിത് മധ്യനിരയിലാണ് കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *