Your Image Description Your Image Description

നമ്മളെ ഒരാൾ വേദനിപ്പിച്ചാൽ എന്ത് ചെയ്യും. ഒന്നെങ്കിൽ പ്രതികരിക്കും അല്ലെങ്കിൽ മിണ്ടാതെ കരഞ്ഞോണ്ട് പോരും അല്ലെ. എന്നാൽ തന്നെ കരയിക്കുന്നവർക്ക് നല്കാൻ വ്യത്യസ്തമായൊരു മറുപടി കണ്ടെത്തിയിരിക്കുകയാണ് തായ്വാനിൽ നിന്നുള്ള ഒരു ആർട്ടിസ്റ്റ്.

യി ഫീ ചെൻ എന്ന ആർട്ടിസ്റ്റാണ് തന്നെ കരയിക്കുന്നവരെ നേരിടാൻ വ്യത്യസ്തമായ ഒരു ടിയർ ഗൺ ഉണ്ടാക്കിയിരിക്കുന്നത്. കരയുമ്പോൾ ചെന്നിന്റെ കണ്ണുനീർ ഫ്രീസ് ചെയ്യും, പിന്നീട് അത് ബുള്ളറ്റ് പോലെ പ്രവർത്തിച്ച് തോക്കിൽ നിന്നും പുറത്ത് വരും. തന്നോട് പരുഷമായി സംസാരിച്ച അധ്യാപകൻ കാരണമാണ് ഇങ്ങനെ ഒരു തോക്ക് നിർമിക്കാൻ ചെന്നിനെ പ്രേരിപ്പിച്ചത്.

അധ്യാപകന്റെ പെരുമാറ്റം അവളെ വളരെ അധികം വേദനിപ്പിച്ചു. എന്നാൽ, അധ്യാപകനല്ലേ തിരികെ ഒന്നും പറയാനവൾക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് പിന്നീട് നെതർലാൻഡിൽ പഠിക്കവെ ബിരുദത്തിനുള്ള പ്രൊജക്ടായി അവൾ ഈ വ്യത്യസ്തമായ തോക്ക് നിർമ്മിച്ചത്. എന്നാൽ ചെന്നിന്റെ കണ്ടുപിടിത്തത്തെ കുറിച്ചറിഞ്ഞ ഈ അധ്യാപകൻ ചെന്നിനെ അഭിനന്ദിക്കുകയാണത്രെ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *