Your Image Description Your Image Description

സൗദി അറേബ്യയിൽ പ്രഖ്യാപിച്ച ഫുട്ബോൾ ലോകകപ്പിനെതിരെ പശ്ചാത്യ മാധ്യമങ്ങൾ വിമർശനം തുടരുന്നതിനിടെ പ്രതികരണവുമായി മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. 2034ൽ നടക്കുന്ന ലോകകപ്പ് ആതിഥേയരായി സൗദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റേഴ്സന്റെ പ്രതികരണം.

‘‘പശ്ചിമേഷ്യയിൽ വീണ്ടുമൊരു ലോകകപ്പ് കൂടി. ഇതും ഖത്തർ ലോകകപ്പ് പോലെയായിരിക്കും. അവിടെ തെമ്മാടിക്കൂട്ടങ്ങൾ ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അമ്മമാർക്കും അച്ഛൻമാർക്കുമെല്ലാം ലോകകപ്പ് ആസ്വദിക്കാനാകും. ഖത്തറി​ലെ അനുഭവം എനിക്ക് പ്രിയപ്പെട്ടതായിരുന്നു’’ -പീറ്റേഴ്സൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

നേരത്തെ ഖത്തർ ലോകകപ്പിന് പിന്നാലെയും പീറ്റേഴ്സൺ സമാന പ്രതികരണം നടത്തിയിരുന്നു. തെമ്മാടിക്കൂട്ടങ്ങളില്ലാത്ത ലോകകപ്പാണ് കഴിഞ്ഞുപോയയതെന്നും എല്ലാ ഫുട്‌ബോൾ ടൂർണമെന്റുകളും പശ്ചിമേഷ്യയിൽ നടത്തണമെന്നും താരം അഭിപ്രായപ്പെട്ടിരുന്നു. ലണ്ടനിലെ വെംബ്ലിയിൽ അരങ്ങേറിയ യൂറോകപ്പ് ഫൈനലിനുശേഷം നടന്ന ഗുണ്ടാവിളയാട്ടവുമായി താരതമ്യം ചെയ്തായിരുന്നു പീറ്റേഴ്‌സന്റെ അഭിപ്രായപ്രകടനം. ഇതിന് പിന്നാലെ ഖത്തറിൽ ദുരനുഭവങ്ങളുണ്ടായെന്ന് ചൊല്ലി ചിലർ വിമർശനമുയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *