Your Image Description Your Image Description
Your Image Alt Text

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 24,000 കോടി രൂപയിലെത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ . 2024-25 ഓടെ 35,000 കോടി പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സൈനിക കയറ്റുമതി ഗണ്യമായി വർദ്ധിച്ചപ്പോൾ ഇറക്കുമതി കുറഞ്ഞു. 2013-14 നും 2022-23 നും ഇടയിൽ, കയറ്റുമതി 23 മടങ്ങ് വർദ്ധിച്ചു . 686 കോടി രൂപയിൽ നിന്ന് 16,000 കോടി രൂപയായി അത് മാറി. ഇറക്കുമതി ചെയ്ത ആയുധങ്ങൾക്കും സംവിധാനങ്ങൾക്കുമുള്ള ചെലവ് 2018-19 ലെ മൊത്തത്തിലുള്ള ചെലവിന്റെ 46 ശതമാനത്തിൽ നിന്ന് 36.202 ശതമാനമായി കുറഞ്ഞു. .

നിലവിൽ ഇന്ത്യ 85-ലധികം രാജ്യങ്ങൾക്ക് സൈനിക ഉപകരണങ്ങൾ വിൽക്കുന്നുണ്ട്. മിസൈലുകൾ, പീരങ്കികൾ, റോക്കറ്റുകൾ, കവചിത വാഹനങ്ങൾ, ഓഫ്‌ഷോർ പട്രോൾ വെസലുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, റഡാറുകൾ, നിരീക്ഷണ സംവിധാനങ്ങൾ, വെടിമരുന്ന് എന്നിവ കയറ്റുമതി ചെയ്യുന്നു. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ എന്നിവപോലും കയറ്റുമതി സാധ്യതയുള്ള ഉപകരണങ്ങളാണ് .

Leave a Reply

Your email address will not be published. Required fields are marked *