Your Image Description Your Image Description
Your Image Alt Text

തൃശൂര്‍: തൃശൂരിൽ ബസ് ജീവനക്കാര്‍ തമ്മിൽ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം -തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരാശക്തി ബസിലെ ഡ്രൈവര്‍ തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി ചക്കാലക്കല്‍ വീട്ടില്‍ ലോറന്‍സി(44)നെയാണ് അറസ്റ്റ് ചെയ്തത്.

ബസിനെ  കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുന്നംകുളം- തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെറ ബസിലെ ഡ്രൈവര്‍ കല്ലൂര്‍ സ്വദേശി കല്ലംപറമ്പില്‍ വീട്ടില്‍ ബിനോയി (40)യെയാണ് ലോറന്‍സ് ഉള്‍പ്പെടെ മൂന്നംഗസംഘം ആക്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് കേച്ചേരി പാറന്നൂരില്‍ വച്ചായിരുന്നു സംഭവം. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സെറ ബസിനെ പാറന്നൂരില്‍ കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തുകയും രണ്ടു പേര്‍ ബസിനകത്തേക്ക് കയറി ഡ്രൈവര്‍ സീറ്റിലിരുന്ന ബിനോയിയുടെ തലയ്ക്ക് ആയുധം ഉപയോഗിച്ച് അടിക്കുകയും നെഞ്ചിലും വയറ്റിലും ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തില്‍ പരുക്കേറ്റ ബിനോയി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *