Your Image Description Your Image Description

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് നേട്ടം കൈവരിച്ച താരമാണ് മനു ഭാക്കര്‍.
10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ഈ ചരിത്ര നേട്ടം കൈവരിച്ചത്. പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായിരുന്നു ഇത്. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. നേരത്തേ ഒളിംപിക്‌സ് ചരിത്രത്തില്‍ നാല് പുരുഷ താരങ്ങളാണ് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയിരുന്നത്.

ഈ വിജയവഴികളിൽ പലപ്പോളും പരാജയത്തിന്റെ കയ്‌പേറിയ അനുഭവങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.കഴിഞ്ഞ തവണ ടോക്കിയോ ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരിയായാണ് മനു മത്സരിച്ചത്.എന്നാല്‍ ടോക്യോ ഒളിമ്പിക്‌സില്‍ താരത്തിന് മെഡല്‍ നേടാനായില്ല.അന്ന് പിസ്റ്റൽ തകരാറിലായതിനെ തുടർന്ന് മനു ഭാകറിനു മത്സരിക്കാൻ സാധിച്ചിരുന്നില്ല.

ഹരിയാനയിൽ ജനിച്ച മനു ഭാക്കർ ഷൂട്ടിങ്ങിൽ ജൂനിയർ, സീനിയർ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2017- ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലോടെയാണ് തുടക്കം. 2017 നാഷണല്‍ ഗെയിംസില്‍ ഒമ്പത് സ്വര്‍ണമെഡലും നേടി. 2018-ല്‍ ഐ.എസ്.എസ്.എഫ് ലോകകപ്പിലാണ് സ്വര്‍ണത്തോടെ മനു ഏവരേയും ഞെട്ടിച്ചത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തിലാണ് സ്വര്‍ണനേട്ടം 16-ാം വയസ്സില്‍ സ്വര്‍ണമണിഞ്ഞ മനു ലോകകപ്പില്‍ സ്വര്‍ണം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവുമായി. 2018 കോമണ്‍ വെല്‍ത്തിലും സ്വര്‍ണം കൊയ്തു.

പാരീസ് ഒളിമ്പിക്‌സില്‍ ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി കടന്നാണ് താരം മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.

യോഗ്യതാ റൗണ്ടിൽ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഫൈനൽ ഉറപ്പാക്കിയത്. ഫൈനൽ പോരാട്ടത്തിൽ ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. നാലു താരങ്ങള്‍ പുറത്തായി മത്സരത്തിൽ നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു. എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തി. 0.1 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ താരത്തിനു വെള്ളി നഷ്ടമായത്.

 

നോർമൻ പ്രിറ്റ്ചാർഡിന് ശേഷമാണ് ഇന്ത്യക്കായി ഒരു താരം ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്നത്. ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് മുന്നെയാണ് നോർമൻ ഇന്ത്യക്കായി മത്സരിച്ചത്. 1900 പാരിസ് ഒളിമ്പ്ക്സിലായിരുന്നു അദ്ദേഹം രണ്ട് മെഡല് സ്വന്തമാക്കിയത്. 200 മീറ്റർ ഓട്ടം 200 മീറ്റർ ഹർഡിൽ എന്നിവയിലായിരുന്നു നോർമൻ മെഡൽ സ്വന്തമാക്കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *