Your Image Description Your Image Description

ഐസിസിയുടെ കിരീടത്തിനായുള്ള നീണ്ട കാലത്തെ ഇന്ത്യന്‍ കാത്തിരിപ്പിന് വിട ചൊല്ലികൊണ്ടായിരുന്നു ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് നേട്ടം.ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി ലൈനിനരികെ സൂര്യകുമാർ യാദവ് അവിശ്വസനീയമാംവിധം കൈപിടിയിലൊതുക്കിയപ്പോൾ ഇന്ത്യയുടെ 17 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റൺസിനാണ് വിജയം പിടിച്ചത്.

ഈ വിജയം ഇന്ത്യന്‍ ടീമിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും തീര്‍ത്തും വൈകാരികമായിരുന്നു.ഇന്ത്യയുടെ രണ്ടാം ടി20 ലോക കിരീടം. 2007ൽ ഉദ്ഘാടന പതിപ്പിൽ എം എസ് ധോണിയാണ് ഇന്ത്യക്ക് ആദ്യ കിരീടം സമ്മാനിച്ചത്. അന്നത്തെ ഇന്ത്യൻ ടീമിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുമുണ്ടായിരുന്നു.ഇനിയൊരു ഐ.സി.സി. ട്രോഫിയില്ലെന്ന നിരാശ രോഹിത് ശര്‍മ എന്ന ക്യാപ്റ്റനു വേണ്ട. ടി20 ലോകകപ്പ് നേടിയില്ലെന്ന നിരാശ വിരാട് കോലിക്കും വേണ്ട.

 

ഒടുക്കം രാഹുല്‍ ദ്രാവിഡ് എന്ന കോച്ചിന്റെ ശിഷ്യര്‍ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ചത്. 2023-ല്‍ പരിശീലകനായി വേഷം മാറിയെങ്കിലും പടിവാതില്‍ക്കല്‍ കിരീടം നഷ്ടപ്പെടുന്നത് നോക്കിനില്‍ക്കേണ്ടി വന്നു.വിരാട് കോലിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി വാനിലേക്കുയര്‍ത്തുമ്പോൾ ഇതുവരെ പരിചയമില്ലാത്ത ഒരു ദ്രാവിഡിനെ ആരാധകര്‍ കണ്ടു. പൊതുവെ ശാന്തസ്വഭാവക്കാരനായ അദ്ദേഹം കിരീടമുയര്‍ത്തി ആര്‍ത്തുവിളിച്ചു. നീണ്ടകാലത്തെ കാത്തിരിപ്പിന്റെ മുഷിപ്പുകളെല്ലാം ആ ആഹ്ളാദച്ചിരിയില്‍ ഒലിച്ചുപോയി.

 

ഇന്ത്യയെപ്പോലെതന്നെ തോല്‍ക്കാതെയെത്തിയ ദക്ഷിണാഫ്രിക്കയുമായാണ് അങ്കം.ടോസിന്റെ ആനുകൂല്യം ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയുടെ ആകെ സ്‌കോര്‍ നിശ്ചിത ഓവറില്‍ 176 റണ്‍സ്.ഹെൻറിച്ച് ക്ലാസൻ്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും ജസ്പ്രീത് ബും റയും ഹാർദിക് പാണ്ഡ്യയും അർഷദീപ് സിങ്ങുമടങ്ങുന്ന ഇന്ത്യൻ ബൗളിങ്ങ് നിര ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് ഏഴുറണ്‍സിന് വിജയിച്ചു.

 

വിരാട് കോലിയാണ് മാൻ ഓഫ് ദി മാച്ച്. ടി20 ലോകകപ്പിൽ ഇത് തന്‍റെ അവസാന ടൂർണമെന്‍റാണെന്ന് കോലി വ്യക്തമാക്കി. “കളി പുതിയതലമുറ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. കളി തോറ്റാലും റിട്ടയർമെന്‍റ് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു”- മത്സരശേഷം കോലിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *