Your Image Description Your Image Description

മലപ്പുറം : അംഗീകൃത രക്തബാങ്കുകള്‍ വഴി രക്തം സ്വീകരിക്കണമെന്നും അതുവഴി എയ്ഡ്സ് പോലുളള മാരക രോഗങ്ങള്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. ആരോഗ്യവകുപ്പും ആരോ മലപ്പുറം എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് മഞ്ചേരി നോബിള്‍ വിമന്‍സ് കോളേജില്‍ നടത്തിയ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡി.എം.ഒ . `അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. എയ്ഡ്സ് പോലുളള മാരകരോഗങ്ങളുടെ പകര്‍ച്ചതടയുന്നതിന് കുട്ടികളും ബോധല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഡി.എം.ഒ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പി. അബ്ദുള്‍ റസാഖ് അധ്യക്ഷനായി. നോബിള്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. യു. സൈതലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. പി.അജിത് കുമാര്‍ ദിനാചരണ സന്ദേശം നല്‍കി.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ബാസില്‍ ബോധല്‍ക്കരണ ക്ലാസെടുത്തു. നോബിള്‍ വുമണ്‍സ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനുപമ എസ്.ആര്‍ , എച്ച്.ഐ.വി കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, എന്‍.എച്ച്.എം ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ദിവ്യ ഇ.ആര്‍, ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.അഹമ്മദ് റിനൂസ്, കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഷരീഫ് വി, കെ , മൈഗ്രന്റ് സുരക്ഷാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ സൂരജ് വി.കെ, ഐ.സി.ടി.സി കൗണ്‍സിലര്‍ സി.പി സിറാജുള്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു. റെഡ് റിബണ്‍ പ്രോഗ്രാം, സ്‌കിറ്റ് അവതരണം, മെഴുകുതിരി തെളിയിക്കല്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *