Your Image Description Your Image Description

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ ഡോ​ളി തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല ആ​രാ​ധ​ന​യ്ക്കു​ള്ള സ്ഥ​ല​മാ​ണെ​ന്നും അ​വി​ടെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഡോ​ളി സ​മ​ര​ത്തി​ല്‍ ദേ​വ​സ്വം ബ​ഞ്ച് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡോളി ചാർജ് സംബന്ധിച്ച് നേരത്തെ തന്നെ കോടതി ഉത്തരവുണ്ടെന്ന് ദേവസ്വം ബഞ്ച് പറഞ്ഞു. പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും പാ​ടി​ല്ലെ​ന്നും ഭാ​വി​യി​ൽ ഇ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ ദേ​വ​സ്വം ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സീസൺ തുടങ്ങുന്നതിനു മുമ്പ് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തണമായിരുന്നു. ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ ശബരിമലയിൽ അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി.

ശ​ബ​രി​മ​ല​യി​ൽ പ്രീ ​പെ​യ്ഡ് ഡോ​ളി സ​ർ‍​വീ​സ് തു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ 11 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്, ശ​ബ​രി​മ​ല എ​ഡി​എ​മ്മു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *