Your Image Description Your Image Description
Your Image Alt Text

​ദു​ബൈ: പു​തു​വ​ർ​ഷ രാ​വി​ൽ ദു​ബൈ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും പൊ​ടി​പൊ​ടി​ക്കും. വെ​ടി​ക്കെ​ട്ടു​ക​ളും ഡ്രോ​ൺ ഷോ​ക​ളും ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

എ​ല്ലാ വ​ർ​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ഴ്ച​ക്കാ​രെ​ത്തു​ന്ന ബു​ർ​ജ്​ ഖ​ലീ​ഫ ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും മി​ക​ച്ച ആ​ഘോ​ഷ​ക്കാ​ഴ്ച​ക​ളു​മാ​യി വി​രു​ന്നൊ​രു​ക്കു​ക. പാം​ജു​മൈ​റ, ബു​ർ​ജ്​ അ​ൽ അ​റ​ബ്, ഹ​ത്ത, അ​ൽ സീ​ഫ്, ബ്ലൂ ​വാ​ട്ടേ​ഴ്​​സ്, ദ ​ബീ​ച്ച്, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും ഡ്രോ​ൺ ഷോ​ക​ളും ഒ​രു​ക്കി​യ മ​റ്റു സ്ഥ​ല​ങ്ങ​ൾ.

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഏ​ഴു ത​വ​ണ​ക​ളി​ലാ​യി പു​തു​വ​ത്സ​ര ദി​നാ​ഘോ​ഷം ന​ട​ക്കും. ചൈ​ന​യി​ൽ പു​തു​വ​ർ​ഷം പി​റ​ക്കു​ന്ന സ​മ​യം ക​ണ​ക്കാ​ക്കി രാ​ത്രി എ​ട്ടി​നാ​ണ്​ ആ​ദ്യ ആ​ഘോ​ഷം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട്​ ഒ​മ്പ​ത് മ​ണി​ക്ക്​ താ​യ്​​ല​ൻ​ഡ്, 10ന്​ ​ബം​ഗ്ലാ​ദേ​ശ്, 10.30ന്​ ​ഇ​ന്ത്യ, 11ന്​ ​പാ​കി​സ്താ​ൻ, 12ന്​ ​യു.​എ.​ഇ, ഒ​രു മ​ണി​ക്ക്​ തു​ർ​ക്കി​യ എ​ന്നി​ങ്ങ​നെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പു​തു​വ​ത്സ​ര പി​റ​വി​ക​ൾ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ആ​ഘോ​ഷി​ക്കും. ഓ​രോ രാ​ജ്യ​ത്തെ​യും പു​തു​വ​ത്സ​ര​പ്പി​റ​വി​യു​ടെ കൗ​ണ്ട്​​ഡൗ​ണും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വു​മു​ണ്ടാ​കും.സം​ഗീ​ത​നി​ശ, ബീ​ച്ച്​ പാ​ർ​ട്ടി​ക​ൾ, മ​റ്റു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്നു​ണ്ട്. ബീ​ച്ച്, ജെ.​ബി.​ആ​ർ, ബ്ലൂ ​വാ​ട്ടേ​ഴ്​​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ 800​ലേ​റെ ഡ്രോ​ണു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ട്​ ഡി​സ്​​പ്ലേ​ക​ൾ അ​ര​ങ്ങേ​റു​ക. എ​ട്ടു മ​ണി​ക്ക്​ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ഷോ​യി​ൽ ദു​ബൈ​യു​ടെ ഭൂ​ത​കാ​ല​വും 10 മ​ണി​ക്ക്​ തു​ട​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ ഷോ​യി​ൽ ന​ഗ​ര​ത്തി​ന്‍റെ ഭാ​വി സ്വ​പ്ന​ങ്ങ​ളും അ​നാ​വ​ര​ണം ചെ​യ്യും.

അ​ത്‍ലാ​ന്റി​സ്, ദ ​പാ​മി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യി​ൽ ഇം​ഗ്ലീ​ഷ് സം​ഗീ​ത ഇ​തി​ഹാ​സം സ്റ്റി​ങ്​ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ഗ്രാ​മി അ​വാ​ർ​ഡ് ജേ​താ​വ്​ കൂ​ടി​യാ​യ ഗാ​യ​ക​ന്‍റെ 30-പീ​സ് ലൈ​വ് ബാ​ൻ​ഡ്​ ഡെ​സേ​ർ​ട്ട് റോ​സ്, എ​വ​രി ബ്രീ​ത്ത് യു ​ടേ​ക്ക് തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ഫ​ന്റാ​സ്റ്റി​ക് നെ​ഗ്രി​റ്റോ​യും ദു​ബൈ ഓ​പ​റ ബി​ഗ് ബാ​ൻ​ഡി​ന്റെ​യും ഡി.​ജെ സ്ലി​മ്മി​ന്റെ​യും സം​ഘ​മാ​ണ്​ ഡൗ​ൺ​ടൗ​ൺ ദു​ബൈ വേ​ദി​യി​ൽ ജ​ന​ക്കൂ​ട്ട​ത്തെ ര​സി​പ്പി​ക്കാ​നെ​ത്തു​ന്ന​ത്. ദ​ക്ഷി​ണ ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള സം​ഗീ​ത ഇ​തി​ഹാ​സ​ങ്ങ​ളാ​യ ജി​പ്‌​സി കി​ങ്​​സ്, ബു​ർ​ജ് അ​ൽ അ​റ​ബി​ലെ മ​റൈ​ൻ ഗാ​ർ​ഡ​നി​ലും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *