Your Image Description Your Image Description

നമ്മുടെ നാട്ടിൽ വളരെ സുലഭമായി കിട്ടുന്ന പച്ചക്കറിയാണ് കാബേജ്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇതി​ന്റെ മൂല്യം പക്ഷേ വളരെ വലുതാണ്. ഇനി ഇതിനെ വിലയില്ലാത്തതായി കാണേണ്ട. കാന്‍സറെന്നു കേട്ടാലേ ആളുകള്‍ക്ക്‌ ഭയമാണ്‌. പക്ഷേ കാന്‍സറിനുപോലും ഭയമാണ്‌ സാക്ഷാല്‍ കാബേജിനെ. വിവിധതരം അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണ്‌ ജനം. ചക്കിനുവച്ചതു കൊക്കിനു കൊണ്ടു എന്നു പറയുന്നതുപോലെയാണ്‌ കാര്യങ്ങള്‍. ഒരു രോഗത്തിന്‌ ഔഷധം കണ്ടെത്തുമ്പോള്‍ ആ ഔഷധംമൂലം മറ്റൊരു രോഗമുണ്ടാവുന്നു. കാന്‍സര്‍ ചികിത്‌സയിലും കഥ മറിച്ചല്ല. അതിനാല്‍ കാന്‍സര്‍ രോഗത്തെ തളയ്ക്കാന്‍ ശാസ്‌ത്രം ഏറെ പ്രയാസപ്പെടുകയാണ്‌.

വ്യായാമമില്ലാത്ത ജീവിതചര്യയും തിരക്കും മാനസിക സംഘര്‍ഷങ്ങളും ആഹാരശീലങ്ങളും കാന്‍സര്‍ രോഗത്തെ ക്ഷണിച്ചുവരുത്തുകയാണ്‌. കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പരിസര മലിനീകരണത്തിന്‌ നല്ലൊരു പങ്കുണ്ട്‌. ആധുനിക ഭക്ഷണ വസ്‌തുക്കളില്‍ ചിലതെങ്കിലും കാന്‍സര്‍ വരുത്തുന്നവയാണ്‌. അങ്ങനെ നമ്മുടെ ശീലങ്ങളും ആഹാരവും ചുറ്റുപാടും അര്‍ബുദകാരികളായി സ്വയം പ്രഖ്യാപിച്ച്‌ നമ്മെ നടുക്കുമ്പോഴാണ്‌ കാന്‍സറിനെ തളയ്ക്കാന്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതായി വരുന്നത്‌.

കാന്‍സറിന്‌ ഔഷധം തേടി എങ്ങും അലയേണ്ടതില്ല. കാന്‍സറിന്റെ ശത്രുക്കളായി ചില സസ്യങ്ങളും ആഹാരപദാര്‍ത്‌ഥങ്ങളുമുണ്ട്‌. അവ ഏതെന്ന്‌ കണ്ടെത്തി ഭക്ഷിക്കുക മാത്രമാണ്‌ നമ്മുടെ ജോലി. അര്‍ബുദഹാരികളില്‍ പ്രധാനികളാണ്‌ ബ്രസിക്ക കുടുംബത്തിലെ ബ്രൊക്കോളി, ബ്രസ്സല്‍സ്‌, സ്‌പ്രൌട്ട്‌, കോളിഫ്‌ളവര്‍, കാബേജ്‌ എന്നിവ. ഗ്രീന്‍ വെജിറ്റബിളുകളില്‍ പെടുന്നവയാണിവ. ഇതില്‍ മിക്കതും നാം നിത്യേന കറിയായുപയോഗിക്കുന്നതാണ്‌.

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ശ്വാസകോശങ്ങള്‍, ദഹന വ്യവസ്‌ഥ എന്നിവിടങ്ങളിലെ ടൂമറുകള്‍ തടയാനാവും. ഈ പച്ചക്കറികള്‍ക്കകത്തുള്ള ചില ജൈവരാസ സംയുക്‌തങ്ങളാണ്‌ ആന്റി കാന്‍സറായി പ്രവര്‍ത്തിക്കുന്നത്‌. ഗ്‌ളൂക്കോസിനോലെറ്റുകള്‍ എന്നറിയപ്പെടുന്ന രാസവസ്‌തുക്കളാണിവ. മാത്രമല്ല, ഇതില്‍ ജീവകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ അര്‍ബുദകാരികളായ സംയുക്‌തങ്ങളെ ആട്ടിപ്പായിച്ച്‌ അര്‍ബുദഹാരിയാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *