Your Image Description Your Image Description

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിൻ പദ്ധതി അട്ടിമറിച്ച സി.പി.എം അതേ പദ്ധതി 10 വർഷത്തിനു ശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോൾ 11 വർഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും പിണറായി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സർക്കാർ സീപ്ലെയിൻ പറത്തുമ്പോൾ തൻ്റെ മറ്റൊരു സ്വപ്നപദ്ധതി യാഥാർഥ്യമാകുന്നത് ഉമ്മൻ ചാണ്ടി വിസ്മൃതിയിലായി ഒന്നര വർഷം കഴിയുമ്പോൾ. രാജ്യത്തെ ആദ്യത്തെ സീപ്ലെയിൽ പദ്ധതി 2013 ജൂണിലാണ് ഉമ്മൻ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഫ്ലാഗ് ഓഫ് ചെയ്തത്. അന്ന് സി.പി.എം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയിൽ ഇറക്കാൻ പോലും സമ്മതിച്ചില്ല. സി.പി.എം എതിർത്തു തകർത്ത അനേകം പദ്ധതികളിൽ സീപ്ലെയിനും ഇടംപിടിച്ചെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.സീ ബേർഡ് എന്ന കമ്പനിയുടെ സീപ്ലെയിൻ 2019ൽ ബാങ്ക് ജപ്‌തി ചെയ്തു. ഫ്ലോട്ടിങ് ജെട്ടി, വാട്ടർ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവക്ക് 14 കോടി രൂപ സംസ്ഥാന സർക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പിന്നീട് സീപ്ലെയിൻ പദ്ധതി വിജയകരമായി നടപ്പാക്കി.പിണറായി സർക്കാറിൻ്റെ സീപ്ലെയിൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി സ്മാർട്ട് സിറ്റി തുടങ്ങിയ കേരളത്തിൻ്റെ സ്വപ്‌ന പദ്ധതികളെയെല്ലാം എതിർത്ത ശേഷം പിന്നീട് സ്വന്തം മേൽവിലാസത്തിൽ അവതരിപ്പിക്കുന്ന സി.പി.എമ്മിൻ്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിൻ പദ്ധതിയുടെ കാര്യത്തിലും ആവർത്തിച്ചു. വികസനത്തിൽ രാഷ്ട്രീയം കുത്തിനിറക്കുന്ന സി.പി.എം നയംമൂലം കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും വികസന മുരടിപ്പിനും കണക്കുകളില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയലാഭത്തിൽ അവയെല്ലാം എഴുതിച്ചേർത്തെന്ന് കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *