Your Image Description Your Image Description

പത്തനംതിട്ട : മുകേഷ് അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു.

നടിയുടെ പ്രതികരണം……..

വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസിൽ തന്നെ സർക്കാരും പോലീസും വേട്ടയാടാൻ ശ്രമിക്കുന്നു.കേസ് പിൻവലിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

എഐജി പൂങ്കുഴലിയ്ക്ക് കത്ത് നൽകും. സർക്കാരാണ് എന്നെ രക്ഷിക്കേണ്ടിരുന്നത്. എന്നാൽ പോക്‌സോ കേസിൽ വ്യക്തത ഉണ്ടായിട്ടില്ല. സർക്കാർ അനങ്ങിയിട്ടില്ല. പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ ഇവർ പറഞ്ഞ് ചെയ്യിപ്പിച്ചതാണ്.

നടിയുടെ പരാതിയിൽ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവരടക്കം ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *