Your Image Description Your Image Description

തൃശൂർ : കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അതൃപ്തി പരസ്യമാക്കി സിപിഐ വനിതാ കൗൺസിലർ ബീനാ മുരളി രം​ഗത്തെത്തി.

ബീനാ മുരളിയുടെ പ്രതികരണം….

ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ സ്ഥാപിത താല്പര്യം.15 വർഷമായി തുടർച്ചയായി ജയിക്കുന്ന ഡിവിഷൻ രണ്ടു ഡിവിഷനിലേക്ക് വെട്ടി ലയിപ്പിച്ചു.

കൃഷ്ണാപുരം എന്ന പേര് തന്നെ നശിപ്പിക്കുന്ന നിലയാണ് ഉണ്ടായത്. നടത്തറ ഡിവിഷനിലേക്ക് 700 വീടും ഒല്ലൂക്കര ഡിവിഷനിലേക്ക് 500 വീടും പകുത്തു നൽകി. ഭഗവാൻ കൃഷ്ണന്റെ പേരായതുകൊണ്ടാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ട്. ഡിവിഷൻ വെട്ടിയതിൽ പ്രതിഷേധവുമായി മുന്നോട്ടു പോകും.

പാർട്ടിയെ ഇതു സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കും. നഷ്ടമായത് എൽഡിഎഫിന്റെ ഉറച്ച ഡിവിഷൻ.

Leave a Reply

Your email address will not be published. Required fields are marked *