Your Image Description Your Image Description

നെടുങ്കണ്ടം : മാവടി ശ്രീവാസവ ദേവീക്ഷേത്രത്തിന്റെ ഭണ്ഡാരവും ഓഫീസ് മുറിയുടെ കതകും കുത്തിത്തുറന്ന് മോഷണം. 33,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ.

പൂജകൾക്ക് ശേഷം വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ ക്ഷേത്രം അടച്ചത്. വെള്ളിയാഴ്ച രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോളാണ് മോഷണ വിവരം അറിഞ്ഞത്.

ഭണ്ഡാരം കുത്തിത്തുറന്ന നിലയിലായിരുന്നു. ക്ഷേത്രത്തിന്റെ ഓഫീസ് കതകും കുത്തിതുറന്ന നിലയിലായിരുന്നു. ഭണ്ഡാരത്തിൽ നിന്ന്‌ മുപ്പതിനായിരത്തോളം രൂപയും ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയുംമോഷണം പോയി.

നെടുങ്കണ്ടം പോലീസ് സംഘം അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗധർ, വിലരടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *