Your Image Description Your Image Description

തൊ​ടു​പു​ഴ: പ​തി​നാ​റു​കാ​രി​യെ പീഡിപ്പിച്ച കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും വിധിച്ചു.
നാ​ക​പ്പു​ഴ വ​ഴി​ന​ട​യി​ൽ ആ​ഷി​ൻ ചാ​ക്കോ​യെ (27) ആ​ണ് തൊ​ടു​പു​ഴ പോ​ക്സോ കോ​ട​തി 32 വ​ർ​ഷം ക​ഠി​ന ത​ട​വും 2,80,000 രൂ​പ പി​ഴ​യും വിധിച്ചത്.

2019 ഏ​പ്രി​ൽ 27ന് ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിക്കു​ക​യാ​യി​രു​ന്നു.ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് 20 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​.

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് മൂ​ന്നു വ​ർ​ഷം ത​ട​വും 30,000 രൂ​പ പി​ഴ​യും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് ഏ​ഴു വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വു​മാ​ണ് ശി​ക്ഷി​ച്ച​ത്.ശി​ക്ഷ ഒ​രേ കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ പ്ര​തി പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *