Your Image Description Your Image Description

ചേലക്കര: ചേലക്കര പൊലീസ് പി.വി. അൻവർ എം.എൽ.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. താലൂക്ക് ആശുപത്രി ഡോക്ട‌റോട് അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിലാണ് ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച‌ രാവിലെ ഒമ്പതരയോടുകൂടിയാണ് എം.എൽ.എ അനുയായികളോടൊത്ത് ആശുപ്രതിയിലെത്തി സൂപ്രണ്ടിനെ അന്വേഷിക്കുകയും ഡ്യൂട്ടി ഡോക്ടറെ വിമർശിക്കുകയും ചെയ്തത്. സുമനസ്സുകളുടെ സംഭാവനയായി ലഭിക്കാനിടയുള്ള ഡയാലിസിസ് മെഷീൻ സ്ഥാപിക്കുന്നതിന് ആശുപ്രതിയിൽ സൗകര്യം ഉറപ്പാക്കാനും അക്കാര്യം സുപ്രണ്ടുമായി ചർച്ചചെയ്യാനുമാണ് താൻ ആശുപ്രതിയിൽ എത്തിയതെന്നാണ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിക്കുന്നതായി ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരൻ എന്നിവർ അറിയിച്ചിരുന്നു.കേസ് കോടതിയിൽ നേരിടുമെന്ന് അൻവർ അറിയിച്ചു. അന്വേഷണത്തിനുശേഷമേ തുടർനടപടികളെക്കുറിച്ച് തീരുമാനിക്കുകയുള്ളുവെന്ന് ചേലക്കര പൊലീസും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *