Your Image Description Your Image Description

മണ്ണാർക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ പരാജയപ്പെട്ടാൽ ഉത്തരവാദിത്തം തൻ്റെ തലയിൽ കെട്ടിവെക്കാനുള്ള ബോധപൂർവ ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. താനുന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാത്തത് ഇതിൻ്റെ ഭാഗമാണെന്നും സംശയിക്കുന്നു.

തൻ്റെ ആത്മാഭിമാനത്തിനേറ്റ ആഘാതം പരിഹരിക്കാതെ പാപഭാരം അടിച്ചേൽപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താൻ പോയാലും ഒന്നുമില്ലെന്ന തരത്തിൽ പറയുന്നവർ അച്ചടക്കം പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടിയെടുക്കേണ്ടത് തന്നെ അപമാനിച്ചവർക്കെതിരെയാണ്. കൺവെൻഷനിൽ പ്രസംഗിച്ചവരാണ് അച്ചടക്കലംഘനം നടത്തിയത്. താൻ നല്ല വ്യക്തിയാണെന്ന് കോൺഗ്രസ്-സി.പി.എം നേതാക്കൾ പറഞ്ഞത് തൻ്റെ അച്ഛനും അമ്മക്കുമുള്ള അംഗീകാരമാണ്. രാഷ്ട്രീയമായി ബി.ജെ.പിക്കാരനാണെന്നും ബി.ജെ.പി ആരുടെയും സ്വത്തല്ലെന്നും സന്ദീപ് പറഞ്ഞു.ബി.ജെ.പി ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *