Your Image Description Your Image Description

പാലക്കാട്: വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ നീല ട്രോളി ബാഗിൽ ഉണ്ടായിരുന്നത് പണമായിരുന്നെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തുമെന്ന് പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കെ.പി.എം. ഹോട്ടൽ അധികൃതരും പോലീസും ഹോട്ടലിൻ്റെ മുന്നിലെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തു വിടണം. ഞാൻ എപ്പോഴാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നു മനസിലാകും.

ബാഗിൽ ഡ്രസായിരുന്നു ഉണ്ടായിരുന്നത്. ഷാഫിയും ഞാനും ഡ്രസ്സ് മാറി മാറി ഇടാറുണ്ട്. ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോഴും പോകാറുണ്ട്. ഇനി കോൺഗ്രസ് മീറ്റിങ് നടത്തുമ്പോൾ ആരെയൊക്കെ വിളിക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുൽ പറഞ്ഞു.

നീല ട്രോളി ബാഗ് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കിൽ പോലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. ഈ ട്രോളി ബെഡ് റൂമിൽ വച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സി.സി.ടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിലുണ്ടായിരുന്നു. പണമുണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *