Your Image Description Your Image Description

കൊടുങ്ങല്ലൂർ: ആറാം ക്ലാസ് വിദ്യാർഥിയെ ചുരൽ കൊണ്ട് അടിച്ച അധ്യാപകനെതിരെ രക്ഷിതാവിൻ്റെ പരാതിയിൽ മതിലകം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം. മതിലകം മേഖലയിലെ പ്രമുഖ വിദ്യാലയത്തിലെ അധ്യാപകനായ ആന്റണിക്കെതിരെയാണ് കേസെടുത്തത്.

പടിയൂർ സ്വദേശിയായ കുട്ടിയുടെ രക്ഷിതാവിൻ്റെ പരാതിയിലാണ് നടപടി. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. കുട്ടിക്ക് ആശുപത്രിയിൽ ചികിത്സ നൽകി.

Leave a Reply

Your email address will not be published. Required fields are marked *