Your Image Description Your Image Description

മുംബൈ: മാട്രിമോണിയൽ പ്ലാറ്റ്ഫോമായ ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്സ്ക്രിപ്ഷൻ സേവനത്തിൽ നിത്യ രാജശേഖർ എന്ന വ്യാജ പ്രൊഫൈലിൽ വിവാഹിതയായ സ്വാതി മുകുന്ദ് എന്ന സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ചത്. സംഭവത്തെത്തുടർന്ന് വിശദീകരണവുമായി യുവതി സാമൂഹ്യ മാധ്യമങ്ങളിലുടെ രംഗത്തെത്തി. താൻ വിവാഹിതയായത് മാട്രിമോണിയൽ ആപ്പ് വഴിയല്ലെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഇവർ പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് സ്വാതി. ആപ്പിന്റെ എലൈറ്റ് സബ്സ്ക്രിപ്ഷൻ സേവനത്തിൽ തൻ്റെ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തിയതോടെ താൻ ഞെട്ടിപ്പോയെന്നും സ്വാതി പറഞ്ഞു. സംഭവം പുറത്തുവന്നതോടെ നിരവധിപേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. മിക്ക മാട്രിമോണിയൽ സൈറ്റുകളും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.താങ്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങൾ ഈ പ്രൊഫൈൽ താൽക്കാലികമായി നിർത്തി. ഇത് എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നു. കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ നിങ്ങളെ ഉടൻ അറിയിക്കും എന്നായിരുന്നു വിഡിയോയ്ക്ക് മറുപടിയായി കമ്പനിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *