Your Image Description Your Image Description

​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ന്റെ പ്ര​വ​ർ​ത്ത​നം വ്യാ​ഴാ​ഴ്ച ഒ​രു മ​ണി​ക്കൂ​ർ ത​ട​സ്സ​പ്പെ​ട്ടു. രാ​വി​ലെ 11 മു​ത​ൽ ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണ് പോ​സ്റ്റു​ക​ൾ ല​ഭ്യ​മ​ല്ലാ​താ​യ​തെ​ന്ന് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളു​​ടെ മു​ട​ക്കം സം​ബ​ന്ധി​ച്ച് വി​വ​രം ന​ൽ​കു​ന്ന ഡൗ​ൺ​ഡി​റ്റ​ക്ട​ർ ഡോ​ട്ട് കോം ​വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

വെ​ബ്‌​സൈ​റ്റി​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലും ലോ​ഗി​ൻ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും ട്വീ​റ്റു​ക​ൾ​ക്കു പ​ക​ര​മാ​യി ‘വെ​ൽ​കം ടു ​യു​വ​ർ ടൈം​ലൈ​ൻ’ എ​ന്നാ​ണ് ക​ണ്ട​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് 64 ശ​ത​മാ​നം ഉ​പ​യോ​ക്താ​ക്ക​ൾ എ​ക്സ് ആ​പ്പി​ലൂ​ടെ​യും 29 ശ​ത​മാ​നം പേ​ർ വെ​ബ്സൈ​റ്റി​ലൂ​ടെ​യും പ​രാ​തി സ​മ​ർ​പ്പി​ച്ചു.

ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടു​വ​രെ ക​മ്പ​നി ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലും ജൂ​ലൈ​യി​ലും സ​മാ​ന​മാ​യ ത​ക​രാ​ര്‍ എ​ക്‌​സ് നേ​രി​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *