Your Image Description Your Image Description

എളേറ്റിൽ: പൂനൂർ പുഴയിൽ മാലിന്യം തള്ളാനെത്തിയ ഒഡിഷ സ്വദേശിക്ക് കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി പതിനായിരം രൂപ പിഴയിട്ടു. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള വസ്തുക്കൾ ചാക്കിൽ കെട്ടി സ്കൂട്ടറിൽ കൊണ്ടുവന്ന് കത്തറമ്മൽ പാലത്തിൽനിന്ന് പുഴയിലേക്ക് തള്ളുന്നതിനിടെയാണ് നാട്ടു കാർ ഷീബ കുംഭാറിനെ പിടികൂടിയത്.നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂർ മഞ്ഞളാംകുഴിയിൽ താമസിക്കുന്ന ഒഡിഷ സ്വദേശി ഷീബ കുംഭാറിനാണ് പിഴയിട്ടത്. വിവരമറിഞ്ഞെത്തിയ ഹരിത കർമസേന കൺസോർട്യം സെക്രട്ടറി യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കോർപറേഷൻ ഉൾപ്പെടെയുള്ള പ്രധാന കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പുഴയിലേക്ക് വിവിധ ഭാഗങ്ങളിലെ പാലങ്ങളിൽനിന്നും കടവുക ളിൽനിന്നും മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. പുഴ സംരക്ഷണ കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ കർമ സമിതികൾ രൂപവത്കരിച്ച് പുഴ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *