Your Image Description Your Image Description

പത്തനാപുരം: ജില്ലയിൽ ഒരാഴ്‌ചക്കിടയിൽ രണ്ടാമത് അമീബിക് മസ്‌തിഷ്‌കജ്വര ബാധ സ്ഥിരീകരിച്ചു. കിഴക്കൻ മേഖലയിലാണ് വീണ്ടും രോഗം കണ്ടെത്തിയത്. പത്തനാപുരം, വാഴപ്പാറ സ്വദേശിയായ ആറ് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പനി ബാധിച്ച കുട്ടിയെ 16നാണ് പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചത്. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് മാറ്റിവ്യാഴാഴ്ച്‌ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. നാട്ടിൽവെച്ച് കെട്ടികിടക്കുന്ന വെള്ളവുമായി കുട്ടി സമ്പർക്കത്തിൽ വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് വിവരം. കുട്ടി ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്തുംപോയിരുന്നു. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഒരാഴ്ച മുമ്പ് തലവൂരിൽ തത്തമംഗലം സ്വദേശിയായ 10 വയസ്സുകാരനിൽ രോഗം കണ്ടെത്തിയതിന് പിന്നാലെയാണ് സമീപ പഞ്ചായത്തായ പത്തനാപുരത്ത് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായിയുണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. ജലാശയത്തിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *