Your Image Description Your Image Description

ചെന്നൈ: ദ്രാവിഡ നാടിന്റെ മഹത്വത്തെ പരാമർശിക്കുന്ന ‘തെക്കനവും അധീരശിരന്ധ ദ്രാവിഡ നൽ തിരുനാടും’ എന്ന വരി പരിപാടിയിൽ ആലപിച്ചപ്പോൾ ഒഴിവാക്കിയതാണ് വിവാദമായത്. തമിഴ്‌നാട് ഗവർണർ ആർഎൻ രവി പങ്കെടുത്ത പരിപാടിയിൽ തമിഴ് ഗാനം ആലപിക്കുന്നതിനിടെ ‘ദ്രാവിഡ’ എന്ന വാക്ക് ഒഴിവാക്കിയതിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്.ഗവർണറെ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സ്റ്റാലിൻ ആവശ്യപ്പെട്ടു. ഗവർണർ ദേശീയ ഐക്യത്തെ അവഹേളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി തനിക്കെതിരെ വംശീയ പരാമർശം നടത്തിയെന്ന് ഗവർണറും തിരിച്ചടിച്ചു.എംകെ സ്റ്റാലിന് പുറമെ എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയും നടപടിയെ ശക്തമായി അപലപിച്ച് രംഗത്തെത്തി. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും ഗവർണറെ അപലപിച്ച് രംഗത്തെത്തിയിരുന്നു.സ്റ്റാലിന്റെ പ്രതികരണം ഖേദകരമാണെന്നും തനിക്കെതിരെ വംശീയ പരാമർശം നടത്തിയെന്നും തമിഴ് തായ് വാൽത്തിനോട് താൻ അനാദരവ് കാണിച്ചുവെന്ന തെറ്റായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നും ഗവർണർ രവി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *