Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെന്‍ഷനില്‍ കൈയിട്ടുവാരിയവരെ കണ്ടെത്താന്‍ സംസ്ഥാന ധനവകുപ്പ്. അ​ന​ധി​കൃ​ത​മാ​യി പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞാ​ലു​ട​ന്‍ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

ഇങ്ങനെ പണം കൈ​പ്പ​റ്റി​യ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടി​ല്ല. പ​ട്ടി​ക​യി​ല്‍ ക​യ​റി​പ്പ​റ്റി​യ അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ പെ​ൻ​ഷ​ൻ തു​ക പ​ലി​ശ അ​ട​ക്കം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം നൽകി.അ​ർ​ഹ​ത​യി​ല്ലാ​തെ സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി സം​സ്ഥാ​ന​ത്തെ 1458 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സാമ്പത്തിക ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ധ​ന​വ​കു​പ്പ് നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത്. വി​ക​ലാം​ഗ ക്ഷേ​മ​പെ​ൻ​ഷ​ൻ, വി​ധ​വ പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത​മാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്.വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രാ​നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *