Your Image Description Your Image Description

കടുത്തുരുത്തി : കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ്(46) പൊലീസ് പിടിയിൽ.സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്നാണ് കോതനല്ലൂർ ടൗണിനു സമീപത്തെ വീട്ടിൽ നിന്നും രാത്രി രാജേഷിനെ അറസ്റ്റ് ചെയ്തത്.

കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് രാജേഷിനെ പിടികൂടിയിരിക്കുന്നത്. രാജേഷ് രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശുമായി പുത്തൻപാലം രാജേഷിന് അടുത്ത ബന്ധമുണ്ട്.

തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടായായ ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം, കവർച്ച, ഭവനഭേദനം, പീഡനം തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളുണ്ട്. പേട്ട, വഞ്ചിയൂർ, പേരൂർക്കട, മെഡി.കോളജ്, കന്റോൺമെന്റ് ശ്രീകാര്യം, വട്ടിയൂർക്കാവ് എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *