Your Image Description Your Image Description

മുംബൈ : പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് രാഹുൽ ​ഗാന്ധി.

കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും അദ്ദേഹം ശാശ്വതമായ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ടാറ്റ സമൂഹത്തിനും അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്ര 11.30 യോടെയാണ് ടാറ്റയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൽ എച്ച്.ടാറ്റയുടെയും സൂനിയുടെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *