Your Image Description Your Image Description

അരുവിത്തുറ: സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യൂഷറഫ് അലി ടൂർണമെന്റിന് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ, കോളേജിൽ പ്രിൻസിപ്പാൾ പ്രൊഫസർ ഡോക്ടർ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രസിഡണ്ട് ഡോക്ടർ ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിച്ചു. അരുവിത്തുറ കോളേജിന്റെ സ്ഥാപകരായ റവ.ഫാ തോമസ് മണക്കാട്ട്, റവ. ഫാ തോമസ് അരയത്തിനാൽ എന്നിവരുടെ സ്മരണാർത്ഥം ആരംഭിച്ച വോളിബോൾ ടൂർണ്ണമെൻറ് ഇന്ന് കേരളത്തിലെ പ്രമുഖ ഇൻറർ കോളേജിയേറ്റ് ടൂർണമെൻറ് ആണ്. കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളും ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഹോളി ഗ്രീസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, സെൻറ് തോമസ് കോളേജ് കോലഞ്ചേരി, സെൻതോമസ് കോളേജ് പാലാ, എംജി കോളേജ് ചേളന്നൂർ, കോളേജ് തേവര, സെൻറ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഡി ഐ എസ് ടി കോളേജ് അങ്കമാലി, ശ്രീനാരായണ കോളേജ് വടകര, സിഎംഎസ് കോളേജ് കോട്ടയം, സെൻറ് ജോർജ് കോളേജ് അരുവിത്തറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളേജ് പാലാ, സെൻറ് സേവിയേഴ്സ് കോളേജ് ആലുവ, കോളേജ് ചങ്ങനാശേരി എന്ന ടീമുകൾ വനിതാ വിഭാഗത്തിലും പങ്കെടുക്കുന്നു. മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ചയാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *