Your Image Description Your Image Description

പാലക്കാട്:അകത്തെത്തറ ചീകുഴി എസ് ടി കോളനിയിലാണ് പുലി ഇറങ്ങിയത്. തിങ്കളാഴ്ച വെളുപ്പിന് ഒരു മണിക്കാണ് സംഭവം. വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൂടുപൊളിച്ച് അകത്തു കയറിയ പുലി ആറുമാസം പ്രായമായ ആടിനെ വലിച്ചിഴച്ചു കൊണ്ടുപോയി. ശബ്ദം കേട്ട് വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആടിനെ ഉപേക്ഷിച്ച പുലി രക്ഷപ്പെട്ടു. കഴുത്തിൽ ഗുരുതരമായ പരിക്കേറ്റ ആടിനെ രക്ഷിക്കാനായില്ല. അകത്തെത്തറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ വാനാതിർത്തിയോട് ചേർന്ന പ്രദേശമാണ് ചീക്കുഴി. കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടാകാനുള്ളതിനാൽ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. അകത്തെത്തറ ഫോറസ്റ്റ് സെഷനിലെ വാച്ചർമാർ രാത്രി തന്നെ ചീക്കുഴിയിൽ എത്തിയ പരിശോധന നടത്തി. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി രേഖകൾ സമർപ്പിച്ചാൽ നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *