Your Image Description Your Image Description

കൊട്ടാരക്കര : കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. കോട്ടാത്തല പത്തടി ചാപ്പോക്കിൽ ഉടയൻകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം ഉണ്ടായത്.

ഏലായിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ആദ്യം കടന്നലുകളുടെ കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ കാരിച്ചാൽ സൗമ്യ ഭവനിൽ തുളസീധരനെ (70) കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കൽ കാരിച്ചാൽ വിഷ്ണുഭവനിൽ സുഗതൻ (55), പാലവിള പുത്തൻവീട്ടിൽ രവീന്ദ്രൻ (60), പുത്തൻവിള കിഴക്കതിൽ മനോജ് (46), പത്തടി മണികണ്ഠേശ്വരം വീട്ടിൽ ബിജു (46), പ്രസാദ് ഭവനിൽ പ്രദീപ് (40) എന്നിവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏലായ്ക്കുസമീപം തോട്ടത്തിൽ നിന്നു കൂട്ടമായെത്തിയ കടന്നലുകൾ മുഖത്തും തലയിലും ശരീരമാകെയും ആക്രമിക്കുകയായിരുന്നു.പരുന്തു കൊത്തിയാണ് കടന്നൽക്കൂട് ഇളകിയതെന്നും ഇവർ പറയുന്നു. കുത്തേറ്റവർ നിലവിളിച്ചുകൊണ്ട് സമീപവീടുകളിലേക്ക് ഓടിക്കയറുകയായിരുന്നു.

ബൈക്കോടിച്ചു വരവെയാണ് പ്രദേശവാസിയായ ബിജുവിനെ കടന്നലുകൾ അക്രമിച്ചു.
എല്ലാവർക്കും മുഖത്തും തലയിലുമാണ് പരിക്ക്. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെയാണ് തുളസീധരനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *