Your Image Description Your Image Description

പാലക്കാട്: സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ കണ്ണാടി ബഡ്സ് സ്കൂളുമായി സഹകരിച് പ്രകൃതിസംരക്ഷണ യാത്ര നടത്തി. വിഭിന്നശേഷിക്കാരും പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകുന്നു എന്ന സന്ദേശവുമായി ആണ് കണ്ണാടി സ്കൂളിലെ വിദ്യാർത്ഥികൽ തയ്യാറാക്കിയ വിത്തുരുളകൾ ചിന്നാർ മേഖലയിൽ ബ്രോഡ്കാസ്റ്റ് ചെയ്തത്. പ്രകൃതിസംരക്ഷണം പ്ലക്കാടുകൾ പ്രദർശിപ്പിച്ചും വിവിധ ഇടങ്ങളിലെ പൊതുജനങ്ങളുമായി ആശയവുമായി നടത്തിയായിരുന്നു 17 പേർ അടങ്ങിയ സംഘത്തിൻറെ പ്രകൃതി സംരക്ഷണയാത്ര. പ്രകൃതി സംരക്ഷണത്തിൽ വിഭിന്നശേഷിക്കാരായ നമ്മുടെ സുഹൃത്തുക്കളും പങ്കുചേരുന്നു എന്ന സന്ദേശം സന്തോഷം പകരുന്നതാണ്. അവർ ഉണ്ടാക്കുന്ന വിത്തുരുളകളാണ് സഹയാത്രിയുടെ യാത്രകളിലും മറ്റും ആവശ്യക്കാരുടെ പ്രവർത്തികളിലേക്കുമായി ഉപയോഗിക്കുന്നത്. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാക്കുന്നത് അനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു വർഷോപ്പും അനുബന്ധ പദ്ധതികൾ എൻറെ പന എൻറെ പാലക്കാട് സഹയാത്രി നേച്ചർ ഓർഗനൈസേഷനുമായി ചേർന്ന പരിപാടികൾ കണ്ണാടി സ്കൂളിൽ സംഘടിപ്പിക്കും. പാലക്കാട്, പെരുമ്പാവൂർ ,കോതമംഗലം, തട്ടേക്കാട്, കൂട്ടമ്പുഴ, പൂയംകുട്ടി, ഉരുളൻതണ്ണി, പന്തപ്ര ,മാമലക്കണ്ടം, ഇരുമ്പുപാലം ,മാങ്കുളം ആനംകുളം, അടിമാലി, മൂന്നാർ, മറയൂർ, ഉടുമൽപേട്ട് ,ആനമല പാലക്കാട് എന്നിവിടങ്ങളിലൂടെയാണ് യാത്രവഴികൾ. സഹ്യാദ്രി ഓർഗനൈസേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ, സെക്രട്ടറി അവിട്ടം വിനോദ് ട്രഷറർ രതീഷ് കരിപ്പോട് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *