Your Image Description Your Image Description

പാലക്കാടിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കലാഗ്രാമം കൂട്ടായ്മ അപ്പൂപ്പിള്ളയൂർ യുപി സ്കൂളിൽ നടന്ന ചിത്രപ്രദർശനം നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ സതീഷ് ഉദ്ഘാടനം ചെയ്തു. റഹ്മാൻ അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ എൽ ആർ പി കുമാർ, സുനിൽ മലമ്പുഴ, വേണു ഇരട്ടക്കുളം,സി എ റഹ്മാൻ, അഞ്ചു മോഹൻദാസ് , ബിന്ദു മുണ്ടൂർ, ചാരുതാരാജ് തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. വരകളിൽ കലകളും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ മതുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. സുമ ടീച്ചർ ഗീതാ ചന്ദ്രൻ തുടങ്ങിയവരുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *