Your Image Description Your Image Description

പൊതു വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിലായിരുന്നു പരുപാടി സംഘടിപ്പിച്ചത്.2003 – 2006 ബാച്ചിലെ വിദ്യാർത്ഥികൾക്കാണ് ഏകദിന ക്യാമ്പ് ഒരുക്കിയത്.നിരവധി തൊഴിൽ സാദ്ധ്യതകൾ ഉള്ള ആനിമേഷൻ പ്രോഗ്രാമിങ് മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തുകയാണ് പരുപാടിയുടെ ലക്ഷ്യം.മികച്ച പ്രേകടനം കാഴ്ച വെക്കുന്ന കുട്ടികൾക്കു ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.ഹെഡ് മാസ്റ്റർ അജി വി . ജെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ സി.ഡി.ദേവസ്യ ചെറിയമാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ്സ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ്സ് മിസ്ട്രസ് വിദ്യ കെ.സ്.,റിസോഴ്സ് പേഴ്സൺ സി. കൊച്ചുത്രേസ്യ പോൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *