Your Image Description Your Image Description

കൊച്ചി: ആമസോണ്‍ ഇന്ത്യ തങ്ങളുടെ ഡെലിവറി അസോസിയേറ്റുകളുടെ കുട്ടികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രതിധി സ്കോളര്‍ഷിപ്പ് പ്രോഗ്രാമിന്‍റെ മൂന്നാം വാര്‍ഷിക പരിപാടിയില്‍ വിദ്യാര്‍ഥികളെ ആദരിക്കുന്നു. ഈ വര്‍ഷം 1200 വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലൂടെ സാമ്പത്തിക സഹായം നല്‍കുന്നത്.

ട്യൂഷന്‍ ഫീസ്, സ്കൂള്‍ സാമഗ്രികള്‍, മറ്റ് വിദ്യാഭ്യാസ ചെലവുകള്‍ എന്നിവയ്ക്കായി 6000 രൂപയാണ് പ്രതിധി സ്കോളര്‍ഷിപ്പിലൂടെ സാമ്പത്തിക സഹായമായി നല്‍കുന്നത്. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ചികിത്സാ ചെലവ്, സ്കൂള്‍ സാമഗ്രികള്‍, പുസ്തകങ്ങള്‍ എന്നിവയ്ക്ക് പിന്തുണയായി 10,000രൂപയും ലഭിക്കും. യോഗ്യരായവരെ കണ്ടെത്തുന്നതിനായി ആമസോണ്‍ ബഡ്ഡി4സ്റ്റഡി ഇന്ത്യ ഫൗണ്ടേഷനുമായി ചേര്‍ന്ന് കര്‍ശനമായ വിലയിരുത്തല്‍ നടത്തി. അക്കാദമിക് മെറിറ്റ്, സാമ്പത്തിക ആവശ്യം, നേതൃത്വ സാധ്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പുകള്‍ സമ്മാനിക്കുന്നത്. യോഗ്യരായ ഡ്രൈവര്‍ അസോസിയേറ്റിന്‍റെ പരമാവധി രണ്ടു കുട്ടികള്‍ക്കു മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു.

കൂടാത താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മെന്‍റര്‍ഷിപ്പ് പ്രോഗ്രാമിനും അപേക്ഷിക്കാം. 2024ല്‍ മെന്‍റര്‍ഷിപ്പ് പ്രോഗ്രാമിന് ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി. ഉപദേശം നല്‍കിയവരും സ്വീകരിച്ചവരും 100 ശതമാനം വര്‍ധിച്ചു.സമര്‍പ്പിത സന്നദ്ധപ്രവര്‍ത്തകരായ 73 പേര്‍ 175 വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ സെക്യൂരിറ്റി, ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ പ്രചോദനാത്മകമായ യാത്രകള്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. 2023ലെ 38 മെന്‍റര്‍മാരെയും 45 വിദ്യാര്‍ഥികളെയും അപേക്ഷിച്ച് ഇത് നിര്‍ണായക വളര്‍ച്ചയാണ്.

ആമസോണിന്‍റെ ലാസ്റ്റ് മൈല്‍ ഡെലിവറി പ്രവര്‍ത്തനങ്ങളുടെ ഒരു നിര്‍ണായക ഭാഗമായി, കമ്പനിയുടെ ബിസിനസ്സിന്‍റെ ഹൃദയഭാഗത്ത് ഡ്രൈവര്‍ അസോസിയേറ്റ്സ് ഉണ്ട്. ഡ്രൈവര്‍ ക്ഷേമത്തിനായുള്ള ആമസോണിന്‍റെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമാണ് പ്രതിധി സ്കോളര്‍ഷിപ്പ് പ്രോഗ്രാം, അവരുടെ കുടുംബങ്ങള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു,ڈ ആമസോണ്‍ ഇന്ത്യയുടെ ലാസ്റ്റ് മൈല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ഡോ. കരുണ ശങ്കര്‍ പാണ്ഡെ പറഞ്ഞു. ‘അടുത്ത തലമുറയിലെ നേതാക്കളെ ശാക്തീകരിക്കാന്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധമാണ്. ഈ മിടുക്കരുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിലും ശോഭനമായ ഭാവിയിലേക്കുള്ള അവരുടെ യാത്രയെ പിന്തുണയ്ക്കുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ്,’ ഡോ. കരുണാ ശങ്കര്‍ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ഈ പരിപാടിയിലൂടെ കോര്‍പറേറ്റ് ഉത്തരവാദിത്തത്തിന് ആമസോണ്‍ പുതിയ മാനദണ്ഡം കുറിക്കുകയാണെന്നും തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയും ഉന്നമനവും ഉറപ്പാക്കാനുള്ള ഗവണ്‍മെന്‍റിന്‍റെ കാഴ്ചപ്പാടുമായി ഈ സംരംഭം ഒത്തുപോകുന്നുവെന്നും കര്‍ണാടക ലേബര്‍, ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് സെക്രട്ടറി ഡോ. എന്‍.വി.പ്രസാദ് പറഞ്ഞു.

2022ല്‍ അവതരിപ്പിച്ച പ്രതിധി സ്കോളര്‍ഷിപ്പ് ഡ്രൈവര്‍മാരുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പരോക്ഷ സാമ്പത്തിക സഹായമാണ്.  പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ   പിന്തുണയ്ക്കുന്നതിനുമുള്ള ആമസോണിന്‍റെ സമര്‍പ്പണത്തെ പ്രതിധി സ്കോളര്‍ഷിപ്പ് പ്രോഗ്രാം പ്രതിഫലിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിലൂടെ, ശോഭനമായ ഭാവി സൃഷ്ടിക്കുക എന്നതാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *