Your Image Description Your Image Description

കൊല്ലം: ഓടുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ബസിനാണു തീപിടുത്തമുണ്ടായത്. പുനലൂർ നെല്ലിപള്ളിയിൽ വച്ചായിരുന്നു സംഭവം. പെട്ടെന്ന് എഞ്ചിൻറെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഇതോടെ ഉടൻ തന്നെ ഡ്രൈവർ ബസ് റോഡിൽ നിർത്തി.

തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസിൽ പൂർണമായും പുക നിറഞ്ഞു. എഞ്ചിൻറെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീ ഉയരുകയും ചെയ്തു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ബസിൻറെ എഞ്ചിൻ ഭാഗം ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതൽ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ബസിൽ നിന്ന് ഡീസൽ ചോരുന്നത് കണ്ടിരുന്നുവെന്നും തുടർന്ന് പിന്തുടർന്നാണ് വിവരം അറിയിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *