Your Image Description Your Image Description

ആലപ്പുഴ: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയതിനു പിന്നാലെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നടപടി തൊലിപ്പുറത്തെ ചികിത്സയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ വച്ച് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.ജി.പി.യുടെ റിപ്പോർട്ട് എന്താണെന്ന് ജനങ്ങൾക്കറിയില്ല. എന്തിനാണ് മാറ്റിയതെന്നും ഉത്തരവിലില്ല. സ്വന്തം മുന്നണിയിലെ ഘടകകക്ഷികൾ പോലും ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പേരിന് എന്തൊക്കെയോ വരുത്തിതീർത്ത് തടിതപ്പാനുള്ള ശ്രമമാണ്. ഗൗരവതരമായ വിഷയത്തിൽ ഒട്ടും ആത്മാർഥതയില്ലാത്ത ഉത്തരവിറക്കി മുഖ്യമന്ത്രി സി.പി.ഐ.യെ കളിയാക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്നു പറയുന്ന മുഖ്യമന്ത്രി സ്വന്തം നിലവാരമാണ് കാണിക്കുന്നത്.

പ്രതിപക്ഷ നേതാവിന്റെ മാത്രമല്ല, മാധ്യമങ്ങളുടെ മൈക്കും കട്ടാക്കുന്നു. അസഹിഷ്ണുതയുടെ പര്യായമാണ് സർക്കാർ. സ്പീക്കർ മുഖ്യമന്ത്രിയെക്കാൾ അസഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *