Your Image Description Your Image Description

തിരുവനന്തപുരം : വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ വയലാർ അവാർഡ് അശോകൻ ചരുവിലിന്. ‘കാട്ടൂർകടവ് ‘ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ജഡ്‌ജിംഗ് കമ്മിറ്രി അംഗങ്ങളായ ബെന്യാമിൻ,​ കെ.എസ്.രവികുമാർ,​ ഗ്രേസി,​ ട്രസ്റ്റ് സെക്രട്ടറി ബി.സതീശൻ,​ വൈസ് പ്രസിഡന്റ് ജി.ബാലചന്ദ്രൻ, അംഗങ്ങളായ പ്രഭാവർമ്മ, വി.രാമൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *