Your Image Description Your Image Description

കണ്ണൂർ : ജെന്‍ഡര്‍ പ്രവര്‍ത്തന ഭാഗമായി ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സര്‍ഗ്ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ നിശാഗന്ധി മാസികയുടെ രണ്ടാം പതിപ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു പ്രകാശനം ചെയ്തു.

നിശാഗന്ധിയിലെ എഴുത്തുകാരും പ്രവര്‍ത്തകരുമെല്ലാം സ്ത്രീകള്‍ ആണെന്നതാണ് മാസികയുടെ പ്രത്യേകത. ഇതിനോടകം നിരവധി നിരൂപക പ്രശസ്തിയും വായനക്കാരും നിശാഗന്ധിയെ തേടി എത്തിയിട്ടുണ്ട്. 33 സ്ത്രീ എഴുത്തുകാരുടെ കവിതകള്‍, കഥ, സിനിമാസാഹിത്യ നിരൂപണങ്ങള്‍ എന്നിവയുമായാണ് രണ്ടാം പതിപ്പ് എത്തുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി ജയന്‍, എഴുത്തുകാരിയും നിശാഗന്ധി പത്രാധിപ സമിതി അംഗവുമായ മീര കോയ്യോട്, എഡിറ്റോറിയല്‍ അംഗങ്ങള്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, സി ഡി എസ്സ് ചെയര്‍പേഴ്സണ്‍മാര്‍, സി.ഡി.എസ്സ് അക്കൗണ്ടന്റ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *