Your Image Description Your Image Description

ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പോളിങ് ഉച്ചവരെ ആയപ്പോള്‍ 36.7 ശതമാനം രേഖപ്പെടുത്തി. വൈകീട്ട് ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഒരു ദശാബ്ദത്തിന് ശേഷം സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പി ഹാട്രിക്ക് നോക്കുകയാണ്.

ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ജെജെപി, ആം ആദ്മി പാര്‍ട്ടി എന്നീ കക്ഷികളും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ ബിജെപി ജെജെപിയുമായി ചേര്‍ന്നാണ് ഭരണത്തിലേറിയത്.

Leave a Reply

Your email address will not be published. Required fields are marked *