Your Image Description Your Image Description

കണ്ണൂർ : പൂജാ അവധിക്ക് വിനോദ സഞ്ചാരികൾക്ക് സ്പെഷ്യൽ പാക്കേജുമായി കെഎസ്ആർടിസി. ഒക്ടോബർ 10ന് വൈകുന്നേരം ഏഴിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് മൂന്നാർ, മറയൂർ, കാന്തല്ലൂർ എന്നിവ സന്ദർശിച്ച് 13 ന് രാവിലെ ആറിന് കണ്ണൂരിൽ തിരികെ എത്തുന്ന പാക്കേജിൽ താമസവും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 4250 രൂപയാണ് ചാർജ്.

ഒക്ടോബർ 11 ന് വൈകുന്നേരം ഏഴ് മണിക്ക് പുറപ്പെടുന്ന പാക്കേജിൽ ഒന്നാമത്തെ ദിവസം വാഗമണിലെ അഡ്വെഞ്ചർ പാർക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമൺ മൊട്ടകുന്നുകൾ എന്നിവ സന്ദർശിക്കും.

രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, മാലായി കള്ളൻ ഗുഹ, പെരിയ കനാൽ വെള്ളച്ചാട്ടം, സിഗ്‌നൽ പോയിന്റ് എന്നീ സ്ഥലങ്ങളും സന്ദർശിക്കും. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 4100 രൂപയാണ് ചാർജ്.

ഒക്ടോബർ 13 ന് രാവിലെ 6.30 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ച് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന പൈതൽമല പാക്കേജിൽ ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ 950 രൂപയാണ് ചാർജ്. ഒക്ടോബർ 13 ന് രാവിലെ ആറിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം കണ്ട് താമരശ്ശേരി ചുരം വഴി വയനാട്ടിൽ പ്രവേശിക്കും. എൻ ഊര്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവ ഉൾപ്പെടുന്ന പാക്കേജിൽ ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 1310 രൂപയാണ് ചാർജ്. ഫോൺ: 8089463675, 9497007857

Leave a Reply

Your email address will not be published. Required fields are marked *